Saturday 18 August 2018

ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ വിമാന അപകടങ്ങള്‍; 23 മരണം

By Kavitha J.01 Jan, 1970

imran-azhar

 

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വിമാനാപകടങ്ങള്‍. 23 പേരാണ് ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഒരു ചെറുവിമാനവും ജെയു-എയറിന്റെ യാത്രവിമാനവുമാണ് അപകടത്തില്‍പെട്ടത്. ഒരു കുടുംബത്തിലെ നാലു പേരാണ് ചെറുവിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ കൊല്ലപ്പെട്ടത്. കൂടാതെ ജെയു-എയര്‍ വിമാനത്തിലെ 17 യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. ഈ വിമാനത്തിലെ യാത്രക്കാരുടെ എണ്ണം വ്യക്തമല്ലന്ന് അധികൃതര്‍ അറിയിച്ചു. ആല്‍പ്‌സ് പര്‍വതനിരകളിലാണ് വിമാനങ്ങള്‍ തകര്‍ന്ന് വീണത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.