Sunday 09 August 2020




കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ വെള്ളപ്പൊക്കം; 1200 കോടി ഡോളറിന്റെ നാശനഷ്ടം

By Sooraj Surendran.13 Jul, 2020

imran-azhar

 

 

ബീജിംഗ്: കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ വെള്ളപ്പൊക്കവും നാശം വിതയ്ക്കുന്നു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കം ചൈനയിലെ മൂന്നരക്കോടിയോളം ജനങ്ങളെ ബാധിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. 1200 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. ഭൂരിഭാഗം നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. ജനങ്ങൾ എല്ലാവിധ മുൻകരുതലുകളും പാലിക്കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 28,000 കെട്ടിടങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. 25 ലക്ഷത്തോളം ആളുകളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. 141 പേരെ കാണാതില്ലെന്നാണ് വിവരം.