Tuesday 17 September 2019




ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; സീരിയല്‍ നടി പരാതി നല്‍കി

By anju.12 Apr, 2019

imran-azhar

 

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സീരിയല്‍ നടി യുവാവിനെതിരെ പരാതി നല്‍കി. കായംകുളം പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സ്വദേശി സിയ (37) നെതിരെയാണ് അറുപത്തൊന്നുകാരിയായ സീരിയല്‍ നടി പരാതി നല്‍കിയിരിക്കുന്നത്.


ഫോണ്‍ മുഖേന പരിചയപ്പെട്ട സിയ തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി വശീകരിച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചുകയറി തന്നെ പലതവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.


തന്റെ അനുവാദംകൂടാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചുനല്‍കി സ്വകാര്യത നശിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് വിദേശത്താണെന്ന് പോലീസ് വ്യക്തമാക്കി.