By Sooraj Surendran.20 Oct, 2018
നിലയ്ക്കൽ: ശബരിമലയിൽ നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമെന്ന് പത്തനംതിട്ട കളക്ടർ പി ബി നൂഹ് വ്യക്തമാക്കി. ശബരിമലയിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ വരവിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നല്ല ഭക്തരായ യുവതികൾക്ക് ക്ഷേത്ര ആചാര പ്രകാരം ദർശനം നടത്താമെന്ന് പി ബി നൂഹ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ താൻ ബാധ്യസ്ഥനാണെന്നും ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് സ്ത്രീകൾ സമീപിച്ചാൽ അപ്പോൾ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സുരക്ഷ ആവശ്യപ്പെട്ട് ആരുംതന്നെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ നിരവധി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.