Tuesday 19 March 2024




ശബരിമലയിൽ അനുനയവുമായി പോലീസ്

By Sooraj Surendran.21 Oct, 2018

imran-azhar

 

 

പമ്പ: ശബരിമലയിൽ സുരക്ഷാ ഉറപ്പാക്കുന്ന കാര്യത്തിൽ കടുത്ത വെല്ലുവിളി നേരിടുകയാണ് കേരള പോലീസ്. മൂന്ന് നാല് ദിവസമായി പമ്പയിലും നിലയ്ക്കലിലും സ്ഥിഗതികൾ മാറിമറിയുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ ശബരിമലയിൽ നിരോധനാജ്ഞ ലംഘനം നടത്തിയിരുന്നു. ഇതോടെ പ്രശ്നം വഷളാകുകയായിരുന്നു.

 

അതേസമയം പോലീസ് പറയുന്നത് ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് എത്തിച്ചേരുന്ന സ്ത്രീകളുടെ ലക്ഷ്യം നിഗൂഢമാണെന്നുമാണ്. ശബരിമലയിൽ നിരോധനാജ്ഞ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ശബരിമലയിലേക്ക് കൂട്ടമായി എത്തുന്ന ഭക്തരോട് എങ്ങനെയാണ് സംഘം ചേരരുതെന്ന് പറയുന്നതെന്നുമാണ് പോലീസിന്റെ ചോദ്യം. സ്ത്രീകളെ അനുനയത്തിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയെ നിവൃത്തിയുള്ളുവെന്നും ദർശനം നടത്തണമെന്ന് കർശന നിലപാടെടുക്കുന്ന സ്ത്രീകളെ മലകയറാൻ സഹായിക്കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

 

അതെസമയം കനത്ത മഴയിലും ശബരിമലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളിലും അയ്യപ്പഭക്തന്മാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നാളെ രാത്രി പത്തിനാണു നട അടയ്ക്കുന്നത്.