Tuesday 19 March 2024




ശബരിമല വിഷയം: സ്വകാര്യ ബില്ലിന് അനുമതിയില്ല: സ്വകാര്യ ബില്‍ തള്ളിയതിനെതിരേ എം വിന്‍സെന്റ് ഇന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കും

By Online Desk.27 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതിയില്ല. ബില്ലിലെ ആവശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ബില്ലിന് അനുമതി നിഷേധിച്ചത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സെന്റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയിരുന്നത്.

 

ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. നിയമവകുപ്പിന്റെ മറുപടിയ്ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാമെന്ന് ബില്ലില്‍ പറയുന്നു. അങ്ങനെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനിര്‍മാണം ആവശ്യപ്പെട്ട് ബില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നും നിയമവകുപ്പില്‍നിന്നുമായിരുന്നു നിയമ വകുപ്പില്‍നിന്നുള്ള മറുപടി. ഇതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്.

 

അതേസമയം ബില്‍ തള്ളിയതിനെതിരേ എം. വിന്‍സെന്റ് ഇന്ന് പരാതി നല്‍കും. യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിന്‍സെന്റിനോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. നിയമസഭയില്‍ ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ സമരത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണ് സ്വകാര്യബില്‍ പരിഗംണിക്കാത്തതിനെതിരേയുള്ള നീക്കം. ഇന്ന് ചേരുന്ന സഭാ സമ്മേളനത്തിലും പ്രതിപക്ഷത്തിന്റെ മുഖ്യ വിഷയം ശബരിമല ആയിരിക്കും.