By Sooraj Surendran.15 Oct, 2018
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമര മുറികളിലേക്ക് നീങ്ങുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
തീരുമാനം തിരുത്താനായി സർക്കാരിന് 24 മണിക്കൂർ സമയം വിട്ടുനൽകുന്നുവെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയിലാണ് അവസാനിക്കുന്നത്.
ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നൊരുക്കം നടത്തി കഴിഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.