Tuesday 21 January 2020




ശബരിമല ദർശനം: രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

By Sooraj Surendran .10 Dec, 2019

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമലയിൽ ദർശനം നടത്തുന്നതിന് സർക്കാർ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രഹ്ന ഫാത്തിമ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. അതേസമയം രഹ്ന ഫാത്തിമയുടെ ഹർജിക്കെതിരെ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ ത‌ടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രഹ്ന ഫാത്തിമയുടെ ഹർജി 27-ാമതായാണ് രഹ്നയുടെ ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കില്ലെന്ന നിലപാടിലാണ് സർക്കാർ.