Tuesday 19 March 2024




മുഖ്യമന്ത്രി ശബരിമല സന്ദർശിക്കാത്തത് എന്തുകൊണ്ട്? രമേശ് ചെന്നിത്തല

By Sooraj Surendran.29 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ സന്ദർശനം നടത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പമ്പയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാത്തതിൽ ദേവസ്വം ബോർഡിനെയും സർക്കാരിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയിൽ നിലവിലുള്ള സ്ഥിതിഗതികൾ പരിശോധിക്കാൻ മുഖ്യമന്ത്രി ശബരിമലയിൽ നേരിട്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമസഭാ സമിതിയെ നിയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.