Tuesday 19 March 2024




ശബരിമല വിഷയത്തിൽ ശ്രീധരൻ പിള്ളക്ക് കത്തയച്ച് തോമസ് ഐസക്

By Sooraj Surendran.16 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻ പിള്ളക്ക് കത്തയച്ച് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ ദിവസം ശ്രീധരൻ പിള്ള സംസ്ഥന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കും ശബരിമലയിലെ ആചാരങ്ങൾക്കും അനുകൂലമായ തീരുമാനം കൈക്കൊള്ളുന്നതിന് സർക്കാരിന് 24 മണിക്കൂർ സമയം അനുവദിക്കുന്നുവെന്നും, തീരുമാനം ഉണ്ടാകാത്ത പക്ഷം കടുത്ത സമരമുറകളിലേക്ക് പാർട്ടി നീങ്ങുമെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇത്തരം പരാമർശങ്ങൾക്കെതിരെയാണ് തോമസ് ഐസക് കത്തയച്ചത്. ശ്രീധരൻ പിള്ളയുടെ അന്ത്യശാസനം അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളുവെന്നും താൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ശ്രീധരൻ പിള്ള മറുപടി നൽകണമെന്നും തോമസ് ഐസക് കത്തിലൂടെ ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മേൽ സമ്മർദം ചെലുത്താൻ താങ്കൾക്ക് എന്നും തോമസ് ഐസക് കത്തിലൂടെ ചോദിച്ചു. കൂടാതെ 'കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഈ വിഷയത്തിൽ ഇതേവരെ നടന്ന സംവാദങ്ങളോടു വസ്തുനിഷ്ഠമായി പ്രതികരിക്കാൻ ഈ ചെറിയ ഇടവേളയിലെങ്കിലും താങ്കൾ തയാറാകണ'മെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.