Tuesday 19 March 2024




ശബരിമല സ്ത്രീ പ്രവേശനം: ആർ എസ് എസിന്റെ വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമം നടക്കില്ല: തോമസ് ഐസക്

By Sooraj.10 Oct, 2018

imran-azhar

 

 

കൊല്ലം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരായ വിമർശനങ്ങൾക്കെതിരായി പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സർക്കാനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ അർദ്ധശൂന്യമാണെന്നും ആർ എസ് എസിന്റെ വർഗീയ ദ്രുവീകരണത്തിനായുള്ള ശ്രമങ്ങൾ നടക്കില്ലെന്നും സർക്കാരിനെതിരായ വാദങ്ങൾ പൊളിഞ്ഞുവെന്നും തോമസ് ഐസക് പരാമർശിച്ചു. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം സാലറി ചലഞ്ച് വിഷയത്തിൽ ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം വിധിയിൽ വ്യക്തമായ പഠനം നടത്തിയ ശേഷം മാത്രമേ ഉണ്ടാകു എന്നും വ്യക്തമാക്കി. സാലറി ചലഞ്ചിൽ വിസമ്മത പത്രം സമർപ്പിക്കണമെന്ന തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.