Tuesday 19 March 2024




'ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല', മടങ്ങുന്ന കാര്യത്തിൽ 6 മണിക്ക് ശേഷം തീരുമാനം

By Sooraj Surendran.16 Nov, 2018

imran-azhar

 

 

കൊച്ചി: താൻ ശബരിമലയിൽ പ്രവേശിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ആറ് മണിക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് തൃപ്തി ദേശായി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലെന്നും താൻ സ്ത്രീകളുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി ദേശായിയുടെ ശബരിമല ദര്ശനത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ശബരിമല ദർശനത്തിനായി ഇന്ന് പുലർച്ചെയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഇന്ന് മടങ്ങിയാലും മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. അടുത്ത തവണ കൂടുതൽ തയാറെടുപ്പുകളോടെ ശബരിമല സന്ദർശനത്തിന് എത്താൻ തൃപ്തിയോടും സംഘത്തോടും പൊലീസ് നിർദേശിച്ചു. അതേസമയം വിമാനത്താവളത്തിൽ തൃപ്തിയെ തടഞ്ഞ കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.