Tuesday 19 March 2024




ശബരിമല തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ നിരോധനാജ്ഞ പിന്‍വലിക്കണം: ഉമ്മന്‍ചാണ്ടി

By Online Desk.27 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാക്കാനും ഭക്തരുടെ വിശ്വാസം തകര്‍ക്കാതിരിക്കാനും സര്‍ക്കാര്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിലൂടെ ബി.ജെ.പി.യ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സര്‍ക്കാറിന്റെ ഇടപാടിലൂടെ സാധിച്ചു. എ.കെ. ആന്റണിയെ പോലുള്ള നേതാക്കളെ കരുതിക്കൂട്ടി ആക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുമ്പോള്‍ ആര്‍.എസ്.എസ്സിന്റെയും ഔദാര്യങ്ങള്‍ കൈപ്പറ്റിയിരുന്നത് വിസ്മരിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ശബരിമലയിലേയ്ക്കുള്ള റോഡുകള്‍ ടാര്‍ ചെയ്യുന്നതിനു മാത്രം 530 കോടി രൂപ ചിലവഴിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനു വേറെയും ചിലവഴിച്ചു. ഈ സര്‍ക്കാര്‍ പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ നീക്കം ചെയ്യാന്‍ പോലും നടപടികള്‍ കൈക്കൊണ്ടിട്ടില്ല. തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ ഏര്‍പ്പാടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഭക്തരുടെ വരവും കാണിക്കയും കുറഞ്ഞു. ഇത് ദൂരവ്യാപകമായ തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

ഐ.എന്‍.റ്റി.യു.സി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ടൈറ്റാനിയും ലേബര്‍ യൂണിയനും സംയുക്തമായി ഏര്‍പ്പെടുത്തിയ നാലാമത് എ. വെങ്കിടാചലം പുരസ്‌കാരം മുന്‍ എം.പിയും തൊഴിലാളി നേതാവും പ്രമുഖ ഗാന്ധിയനുമായ സി. ഹരിദാസിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായിരം രൂപയും പത്രവും ഫലകവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ഉമ്മന്‍ചാണ്ടി സി. ഹരിദാസിന് സമ്മാനിച്ചു. ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഐ.എന്‍.റ്റി.യു.സി അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ: കെ.പി. ഹരിദാസ്, കെ.പി. തമ്പി കണ്ണാടന്‍, അഡ്വ. ജി. സുബോധന്‍, എം.ജെ. തോമസ്