Tuesday 19 March 2024




ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ല: എസ് എൻ ഡി പി

By Sooraj S.11 Oct, 2018

imran-azhar

 

 

ചേർത്തല: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ വീണ്ടും നിലപാട് മാറ്റി എസ് എൻ ഡി പി. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ എസ് എൻ ഡി പി കഴിഞ്ഞ ദിവസങ്ങളിൽ എടുത്ത നിലപാടിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധങ്ങളെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇന്ന് ചേർത്തലയിൽ ചേർന്ന എസ്എൻഡിപി സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകുകയും ചെയ്തു.