Tuesday 19 March 2019


ശബരിമല : സുപ്രീം കോടതി വിധി പുരോഗമനപരമെന്ന് സാംബവര്‍ സൊസൈറ്റി

By Online Desk.16 Oct, 2018

imran-azhar

 

 

തിരുവനന്തപുരം : ശബരിമല സ്ത്രി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി പുരോഗമനപരവും സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് കേരള സാംബവര്‍ സൊസൈറ്റി. ശബരിമല വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തേക്കാള്‍ ഉപരി രാഷ്ട്രീയ താല്‍പര്യമാണ് കേരളത്തെ പഴയ കാലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും സാബവര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

 

കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഭരണഘടനെയും സുപ്രീം കോടതി ബഞ്ചിന്റെ വിധിയെയും തള്ളിപറയലാണ്.ശബരിമല സംബന്ധിച്ച നിലപാട് സര്‍ക്കാറിന്റെ മുന്നില്‍ സമര്‍പ്പിക്കുകയും ഒപ്പം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കെ എസ് എസ് ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍ പറഞ്ഞു.


വെണ്ണിക്കുളം മാധവന്‍, എം വി ജയപ്രകാശ്, എം കെ ശിവന്‍കുട്ടി, എല്‍ പ്രമോദ് രാജ് , കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍, പി എന്‍ പുരുഷോത്തമന്‍, എം എം രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.