Wednesday 22 May 2019


ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി

By Sooraj Surendran.29 Nov, 2018

imran-azhar

 

 

ശബരിമല: ശബരിമലയിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തു. നാമജപത്തിനായി കൂട്ടുകൂടുന്നവർക്കും വിലക്കില്ല. അതേസമയം സംഘർഷാവസ്ഥ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഇടപെടുമെന്നും ജില്ലാ കളക്‌ടർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നീക്കിയതോടെ നടപ്പന്തലിൽ വിശ്രമിക്കാനാകും. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് അനേകം പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഡോ.ആർ.വി.ആനന്ദ് ശബരിമലയിൽ സന്ദർശനം നടത്തും. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ഓക്സിജൻ പാർലറുകളിലും പരിശോധന നടത്തി. അതേസമയം സുരക്ഷയെ സംബന്ധിച്ച് പോലീസ് മാന്യമായി പരിശോധനകൾ നടത്തുന്നതിൽ തടസമില്ലെന്നും, സെക്ഷൻ 144 പ്രകാരമുള്ള വിലക്കുകൾ നിലനിൽക്കും. മറ്റ് വിലക്കുകൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.