Sunday 08 December 2019




ശബരിമല: വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .14 Nov, 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുൻ വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ തുടർനടപടികൾക്ക് നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതികള്‍ വന്നാല്‍ എന്തു ചെയ്യും എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.