Wednesday 18 July 2018

'ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യ ലക്ഷ്മി അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല' - അമ്മ വിഷയത്തിൽ ഊർമിള ഉണ്ണിക്കെതിരെ കടുത്ത വിമർശനവുമായി ശാരദകുട്ടി

By Sooraj S.03 Jul, 2018

imran-azhar

 

 

താര സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തത് മലയാള സിനിമ മേഖലയിൽ ആകെ തീ പിടിപ്പിച്ചിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ ഊർമിള ഉണ്ണി ആരെയും കൂസാതെ നടത്തിയ പ്രസ്താവനയാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. ഊർമിള ഉണ്ണി പറയുന്നത് തന്റെ അവശ്യപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ്. അതിനെതിരെ ശക്തമായ ഭാഷയിലാണ് ശാരദക്കുട്ടി പ്രതികരിച്ചത്. ഇന്നസെന്റിൽ നിന്നാണോ ഊർമിള പൊട്ടങ്കളി പഠിച്ചത് അതോ തിരിച്ചാണോ? ഇത്തരം ചോദ്യങ്ങളിലൂടെയാണ് ശാരദക്കുട്ടി പ്രതികരിച്ചത്. ഊർമിള ഉണ്ണിയെ ഊ ഉണ്ണി എന്നാണ് ഇവർ സംബോധന ചെയ്തത്. 'ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യ ലക്ഷ്മി അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല' എന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഒരു മനുഷ്യ ജീവിയെ ആദ്യമായി തനിക്ക് തൊഴിച്ചു മറിച്ചിടണമെന്ന് തോന്നിപ്പോയെന്നും ശാരദക്കുട്ടി പറയുന്നു.