Thursday 22 August 2019




ശബരിമല: ബിജെപിയുടെ സമരമുറയോട് യോജിപ്പില്ല: ശശി തരൂർ

By Sooraj Surendran.23 Nov, 2018

imran-azhar

 

 

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം പി. ശബരിമലയിൽ നടക്കുന്നത് ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ബിജെപിയുടെ ശ്രമമാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി. തനിക്ക് ബിജെപി ശബരിമലയിൽ നടത്തുന്ന സമര രീതിയോട് ഒട്ടും തന്നെ യോജിപ്പില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ശബരിമലയിലേതു സമത്വ വിഷയം അല്ല, മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണെന്നും അയ്യപ്പനെ കണ്ട് തൊഴണമെന്ന് ആഗ്രഹിക്കുന്നവർക്കായി വേറെയും അയ്യപ്പ ക്ഷേത്രങ്ങളുണ്ടെന്നും ശശി തരൂർ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളും പ്രത്യേകതകളും എല്ലാപേരും മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. താനും പാർട്ടിയും സംസ്‌ഥാന സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവു മറികടക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.