Saturday 25 January 2020




ശബരിമല വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

By Sooraj Surendran.17 Mar, 2019

imran-azhar

 

 

കോട്ടയം: ശബരിമല വിഷയത്തിൽ ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ശശി തരൂർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രധാന പ്രചാരണ ആയുധമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതേസമയം ശബരിമല പ്രശ്നം രൂക്ഷമായിരുന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയല്ലാതെ ബിജെപി പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ശ്രമിച്ചിട്ടില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നിലകൊണ്ടത്. എന്നാല്‍, പാര്‍ട്ടിയുടെ നിലപാട് വ്യത്യസ്തമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. ശബരിമല വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബിജെപി മുതലെടുക്കുകയായിരുന്നുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമായിരുന്നുവെന്നും എന്നാൽ പാർട്ടി തിരഞ്ഞെടുത്തത് സമാധാനപരമായ വഴിയായിരുന്നുവെന്നും തരൂർ പറഞ്ഞു.