Thursday 22 August 2019




ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂർ

By Sooraj Surendran .16 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: വിഷു ദിനത്തിൽ രാവിലെ പതിനൊന്നിന് ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും, ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ രംഗത്ത്. ഇത്തരമൊരു സംഭവം ആദ്യമായാണെന്നും, ഇതിന് മുൻപ് ഇത്തരമൊരു സംഭവം കേട്ടുകേൾവി പോലുമില്ലെന്നും ശശി തരൂർ പറഞ്ഞു. തന്റെ അമ്മയുടേതും ഇതേ അഭിപ്രായമാണെന്നും തരൂർ പറഞ്ഞു. സംഭവത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ തരൂരിന് തലയ്ക്കാണ് പരിക്കേറ്റത് ആറ് തുന്നലുമുണ്ട്. എന്നാൽ പരിക്ക് ഭേദമായതിനാൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ പ്രചാരണ പരിപാടികൾക്ക് സജീവമാകുമെന്നും ശശി തരൂർ പറഞ്ഞു.