Thursday 22 August 2019




ദക്ഷിണേന്ത്യയിൽ മത്സരിക്കാമോ? മോദിയെ വെല്ലുവിളിച്ച് ശശി തരൂർ

By Sooraj Surendran .07 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാമോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ശശി തരൂർ എം പി രംഗത്ത്. മോദി ബിജെപിയുടെ പതാക വാഹകനായാണ് പ്രവർത്തിക്കുന്നതെന്നും ശശി തരുർ കുറ്റപ്പെടുത്തി. രാഹുലിനെതിരായ മോദിയുടെ പരാമർശം മതഭ്രാന്താണെന്നും പ്രധാനമന്ത്രിയിൽനിന്നാണ് ഈ പരാമർശം എന്നത് തന്നെ നിരാശപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ മതഭ്രാന്തിനു വെളിച്ചംകാട്ടി മോദി പ്രധാനമന്ത്രി പദവിയെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വിടവ് നികത്താനുള്ള പാലമാകാൻ രാഹുലിനു സാധിക്കുമെന്നും ശശി തരൂർ പറഞ്ഞു.