Sunday 18 April 2021




തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്‌നം സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണ്; ശശി തരൂർ

By സൂരജ് സുരേന്ദ്രൻ .04 Mar, 2021

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ പരിഹാസം കലർന്ന ഫേസ്ബുക്ക് പോസ്റ്റിന് അതെ നാണയത്തിൽ തന്നെ മറുപടി നൽകി ശശി തരൂർ എം.പി.

 

"എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ "ആയുഷ്മാൻ ഭാരതി"ൽ പോലും ഒരു ചികിത്സയില്ല" എന്നായിരുന്നു മുരളീധരന് തരൂരിന്റെ മറുപടി.

 

രാജ്യത്തിന്റെ ജി.ഡി.പി. വളര്‍ച്ചാനിരക്കിലുണ്ടായ തളര്‍ച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയെയും താരതമ്യം ചെയ്ത ട്രോള്‍ പങ്കുവെച്ച സംഭവത്തിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

 

എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂര്‍. ആയുഷ്മാന്‍ ഭാരതിന് കീഴിലുളള ആശുപത്രികളില്‍ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാം. താങ്കളുടെ അസുഖത്തില്‍ നിന്ന് വേഗത്തില്‍ മുക്തി നേടൂ എന്നായിരുന്നു മുരളീധരന്റെ പരിഹാസ ട്വീറ്റ്.