By Priya.27 May, 2022
ഹര്‍കീവ്:യുക്രൈന് നഗരമായ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 4 പേര് മരിച്ചു.ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ജനങ്ങളോട് സുരക്ഷാ ഷെല്‍ട്ടറിലേക്കു മാറാന്‍ നഗരഭരണകൂടം ആവശ്യപ്പെട്ടു.യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഹര്‍കീവില്‍ റഷ്യ വലിയ പോരാട്ടമാണ് നടത്തിരുന്നത്. എന്നാല്‍ റഷ്യന്‍ സേന ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതോടെ യുക്രൈന് സൈന്യം നിലയുറപ്പിക്കുകയും ചെയ്തതോടെ ഹര്‍കീവ് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനം നിലനിന്നിരുന്നു.
അതേസമയം, കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ വിമത മേഖലയായ ഡോണ്‍ബാസിലെ നാല്പതിലേറെ സ്ഥലങ്ങളില്‍ റഷ്യ ഷെല്ലാക്രമണം നടത്തി.ഡോണ്ബാസ്് മേഖലയിലുള്ള സീവിയറൊഡോണെറ്റ്സ്, ലൈസിഷാന്‍സ്ക് എന്നീ ഇരട്ട നഗരങ്ങള്‍ വളയാന്‍ ശ്രമം തുടരുന്നു. ഇവ വീണാല്‍ ഡോണ്‍ബാസിലെ ലുഹാന്‍സ്ക് പ്രവിശ്യ റഷ്യയുടെ കൈപ്പിടിയിലാകും. ഈ നഗരങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ഹൈവേയുടെ നിയന്ത്രണം റഷ്യ പിടിച്ചെങ്ങിലും യുക്രൈന് അത് തിരിച്ചുപിടിച്ചു.