Wednesday 19 September 2018



ഷെറിൻ വധം; മലയാളി ദമ്പതികളുടെ വിസ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ

By Sooraj Surendran.01 Jan, 1970

imran-azhar

 

 

വാഷിംഗ്ടൺ: ഷെറിൻ വധം മലയാളി ദമ്പതികളുടെയും അവരുടെ മാതാപിതാക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഷെറിനെ വെസ്‍ലി മാത്യൂസ്, സിനി മാത്യൂസ് ദമ്പതികളാണ് ദത്തെടുത്തത്. ദുരൂഹസാഹചര്യത്തിലാണ് ഷെറിൻ കൊല്ലപ്പെടുന്നത്. ബിഹാറിലെ ഗയയില്‍ നിന്നുമാണ് ഷെറിനെ വെസ്‌ലി മാത്യൂസും സിനി മാത്യൂസും ദത്തെടുക്കുന്നത്. ഷെറിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ദമ്പതികൾ. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വെസ്‌ലി മാത്യൂസ് സിനി മാത്യൂസ് വെസ്‌ലി മാത്യൂസിന്റെ മാതാപിതാക്കൾ എന്നിവരുടെ വിസ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓവര്‍സീസ് സിറ്റസണ്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ആണ് റദ്ദാക്കുന്നത്. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് വിസ റദ്ദാക്കുന്നത്.