Sunday 17 February 2019


ഷിരിന്‍ മസാരി അടുത്ത പാക് പ്രതിരോധ മന്ത്രിയായേക്കുമെന്ന് സൂചന

By Kavitha J.01 Jan, 1970

imran-azhar

 

ഇസ്ലാമാബാദ്: ഇന്ത്യന്‍ ജനവാസ കേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന വനിതാ രാഷ്ട്രീയ നേതാവ് ഷിരിന്‍ മസാരി പാക് പ്രതിരോധ മന്ത്രിയായേക്കുമെന്നു റിപ്പോര്‍ട്ട്. അതേസമയം, നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മസാരിയുടെ പേര് പരിഗണിക്കുന്നതായും ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചു. 1999ല്‍ 'ദ ഡിഫന്‍സ്' ജേര്‍ണലില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇന്ത്യയിലെ ജനവാസ- വ്യവസായ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ അണ്വായുധം പ്രയോഗിക്കണമെന്ന് നിര്‍ദേശിച്ച മസാരി, മറ്റൊരു ലേഖനത്തില്‍ ജനവാസ കേന്ദ്രങ്ങളോട് അടുത്താണ് ഇന്ത്യയുടെ ആണവകേന്ദ്രങ്ങളെന്നും, ഇത്തരം സ്ഥലങ്ങളിലെ ആക്രമണം ഇരട്ടി നാശം വിതയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. മസാരി നിയമിക്കപ്പെടുകയാണങ്കില്‍, പാക് പ്രതിരോധ വകുപ്പ് പൂര്‍ണമായും കൈകാര്യം ചെയ്യുന്ന ആദ്യ വനിത എന്ന പദവിയ്ക്ക് അര്‍ഹയാകുന്നത് ഇവരായിരിക്കും.