Friday 07 August 2020




പി​എ​സ്‍​സി ക്രമക്കേട്; ശി​വ​ര​ഞ്ജി​ത്തും ന​സീ​മും കുറ്റം സമ്മതിച്ചു

By Sooraj Surendran.20 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു. ആദ്യം ഇരുവരും അന്വേഷണസംഘത്തോട് കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ ലഭിച്ച തെളിവുകൾ അക്കമിട്ട് നിർത്തിയപ്പോൾ 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ് നോക്കിയാണെന്ന് അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും, നസീമും.