Wednesday 19 September 2018



ബിജെപിക്കെതിരെ വിമർശനവുമായി ശിവസേന

By Sooraj S.11 Sep, 2018

imran-azhar

 

 

മുംബൈ: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ശിവസേന രംഗത്ത്. അധികാരത്തിലെത്താൻ ഹിന്ദുക്കളെ ഉപയോഗിച്ച ബിജെപി അധികാരത്തിലെത്തിയപ്പോൾ ഹിന്ദുക്കളെ മറന്നെന്നും ശിവസേന ആരോപിച്ചു. ഇതിനെ 'ഹിന്ദുത്വ ഏണി' എന്നാണ് ശിവസേന വിശേഷിപ്പിച്ചത്. ബിജെപിയെ കൂടാതെ ആർ എസ് എസ് നേതാവായ മോഹൻ ഭാഗവതിനെയും ശിവസേന രൂക്ഷമായി വിമർശിച്ചു. സാമ്‌നയുടെ മുഖപ്രസംഗത്തിലായിരുന്നു ശിവസേനയുടെ കുറ്റപ്പെടുത്തൽ. ബിജെപി ഹിന്ദുക്കളെ ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും ശിവാസന കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തീവ്രവാദികളായാണ് ശിവസേന ചിത്രീകരിക്കുന്നതെന്നും ശിവസേന ആരോപിച്ചു.