Sunday 15 December 2019




ബാലതാരം ശിവ്ലേഖ് സിങ് വാഹനാപകടത്തിൽ മരിച്ചു

By Sooraj Surendran .19 Jul, 2019

imran-azhar

 

 

മുംബൈ: ഹിന്ദി സീരിയല്‍ ബാലതാരം ശിവ്ലേഖ് സിങ്(14) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ റായ്പൂരിൽ വെച്ചാണ് അപകടം നടന്നത്. ശിവ്ലേഖും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവ്ലേഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളായ ലേഖ്ന, ശിവേന്ദ്ര സിങ് എന്നിവർക്കും, നവീന്‍ സിങ് എന്നയാൾക്കും പരിക്കേറ്റു. പ്രമുഖ മാധ്യമത്തിന് ഇന്റർവ്യൂ നൽകുന്നതിനായി ശിവ്ലേഖും കുടുംബവും റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് അപകടം. സങ്കട്മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് ശിവ്ലേഖ് അഭിനയിച്ചിരുന്നത്.