Saturday 06 June 2020




ഷോളയാർ ഡാം തുറക്കും; തൃശൂരിൽ റെഡ് അലേർട്ട്

By Sooraj Surendran.16 Sep, 2019

imran-azhar

 

 

തൃശൂർ: ഷോളയാർ ഡാം തുറക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2661.40 അടിയാണ് 2663 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കാനാണ് തീരുമാനം. ഷോളയാർ ഡാം തുറക്കാൻ തീരുമാനിച്ചതിനാൽ തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഒഴുക്കിവിടാൻ ജില്ലാകളക്ടർ അനുമതി നൽകി. ചാലക്കുടി പുഴയിൽ മീൻ പിടുത്തതിനും മറ്റും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ഡാം തുറക്കുമ്പോൾ ചാലക്കുടി പുഴയിൽ ജലനിരപ്പ് രണ്ടടി ഉയരാനാണ് സാധ്യത.