By Sooraj Surendran .22 Nov, 2019
കൊല്ലം: ഓൺ ചെയ്ത് വെച്ചിരുന്ന ടിവി പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. പരവൂർ പൂതക്കുളം വേപ്പിൻമൂട് തുണ്ടുവിള വീട്ടിൽ കമലയമ്മയുടെ വീടാണ് കത്തി നശിച്ചത്. കമലയമ്മയും മകൻ വിനോദും മാത്രമാണ് അപകടം നടക്കുമ്പോൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ടിവി കണ്ടു കൊണ്ടിരിക്കെ, വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചു. പിന്നീട് പരവൂരിൽ നിന്നു അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആണു കാരണമെന്നു അഗ്നിശമന സേന അറിയിച്ചു.