Thursday 25 April 2019


ഷുക്കൂർ വധം: ബിജെപി-കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണ് സിബിഐ നടപടിയെന്ന് കോടിയേരി

By Sooraj Surendran .11 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയ്ക്കുമെതിരായ സിബിഐയുടെ നടപടി ബിജെപിയുടെയും കോൺഗ്രസിന്റെയും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിബിഐയുടെ റിപ്പോർട്ട് അനുസരിച്ച് പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയ്ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2012 ഫെബ്രുവരി 20 നാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസിൽ തെളിവുകളുടെ അഭാവത്തോടെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നും, സിബിഐയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.