Monday 16 December 2019




ഒറ്റപ്പാലം നഗരസഭയിലെ മോഷണം; എസ്ഐയെ സ്ഥലം മാറ്റി

By Chithra.20 Jul, 2019

imran-azhar

 

ഒറ്റപ്പാലം : നഗരസഭയിലെ സിപിഎം വനിതാ കൗൺസിലർക്കെതിരെയുള്ള മോഷണക്കുറ്റത്തിൽ നടപടി വൈകിച്ചതിനെ തുടർന്ന് എസ്ഐയെ സ്ഥലം മാറ്റി.

 

നഗരസഭാ കൗൺസിലർ ബി.സുജാതയ്ക്കെതിരെയുള്ള മോഷണക്കുറ്റത്തിൽ നടപടി വൈകിപ്പിച്ചതിനാണ് എസ്ഐ വിപിൻ കെ. വേണുഗോപാലിനെ സ്ഥലം മാറ്റിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

മോഷണക്കുറ്റം സുജാത സമ്മതിച്ചിട്ടും അറസ്റ്റ് ചെയ്യാനോ വേണ്ട മറ്റ് നടപടികൾ എടുക്കാനോ എസ്ഐ ശ്രമിച്ചില്ല എന്നാരോപിച്ചാണ് സ്ഥലംമാറ്റം. എന്നാൽ സിപിഎം അംഗമായിരുന്ന സുജാതയെ രക്ഷിക്കാനാണ് ഈ സ്ഥലംമാറ്റം എന്ന ആരോപണം ഉയരുന്നുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ട് സുജാതയുടെ വീട് പരിശോധിച്ചതിന് ശേഷമാണ് സ്ഥലംമാറ്റം.

 

കഴിഞ്ഞ 20നാണ് ഒറ്റപ്പാലം സ്ഥിരംസമിതി അധ്യക്ഷയായ ലതയുടെ 38000 രൂപ നഗരസഭയിൽ വെച്ച് മോഷണം പോയത്. തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചപ്പോൾ നാല് കൗൺസിലർമാരിൽ ഒരാളാണ് പ്രതി എന്ന് മനസ്സിലായി. നുണപരിശോധന അടക്കമുള്ള നടപടികൾക്ക് പോലീസ് തീരുമാനിച്ചപ്പോഴാണ് സുജാത കുറ്റം സമ്മതിച്ചത്.