Wednesday 20 June 2018

സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വ് റോ​യ് ബെ​ന്നെ​റ്റും ഭാ​ര്യ​യും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു

By BINDU PP .19 Jan, 2018

imran-azhar

 

 


ന്യൂ മെക്സിക്കോ: സിംബാബ്‌വേ പ്രതിപക്ഷ പാർട്ടി നേതാവ് റോയ് ബെന്നെറ്റും ഭാര്യയും അടക്കം അഞ്ച് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ പർവതമേഖലയിലാണ് കോപ്റ്റർ തകർന്നുവീണത്. അപകട കാരണം അറിവായിട്ടില്ല.മൂവ്മെന്‍റ് ഫോർ ഡെമോക്രാറ്റിക് ചെയ്ഞ്ച്(എംഡിസി) പാർട്ടിയുടെ നേതാവാണ് 60 വയസുകാരനായ ബെന്നെറ്റ്. കാർഷിക വൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. സിംബാ‌ബ്‌വെയുടെ ജനാധിപത്യപരമായ മാറ്റത്തിന് വേണ്ടി പൊരുതിയ വ്യക്തിയായിരുന്നു ബെന്നെറ്റെന്ന് എംഡിസി പാർട്ടി വക്താവ് ഒബെർട്ട് ഗുതു പറഞ്ഞു.