Friday 24 September 2021




യോ യാ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡന പരാതി

By സൂരജ് സുരേന്ദ്രന്‍.03 Aug, 2021

imran-azhar

 

 

ന്യൂ ഡൽഹി: ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡന പരാതി നൽകി.

 

ഭാര്യ ശാലിനി തല്‍വാര്‍ ആണ് ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ പരാതി നൽകിയത്.

 

20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഭാര്യ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

 

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.

 

പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി പരാതിയില്‍ പറയുന്നു.