Monday 22 October 2018



2000 കോടി രൂപയുടെ സഹായം കേരളത്തിന് വേണം ;സീതാറാം യെച്ചൂരിയുടെ കത്ത് കേന്ദ്രത്തിന്

By uthara.01 Jan, 1970

imran-azhar

 കേരള :   പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ  സഹായിക്കുന്നതിന് വേണ്ടി സീതാറാം യെച്ചൂരി  കേന്ദ്രത്തിന് കത്ത്  നൽകി .2000 കോടി രൂപയാണ് കത്തിലൂടെ ആവശ്യപ്പെട്ടത് .500 കോടി രൂപയാണ് കേന്ദ്രം കേരളത്തിനായി  അനുവദിച്ചത് എന്നാൽ അത് ഒന്നും തന്നെ  കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും,പുനരധിവാസ പ്രവർത്തനങ്ങൾക്കും ഒന്നും മതിയാകില്ല ഇപ്പോഴും നിരവധി ക്യാമ്പുകളിലായി പത്ത് ലക്ഷത്തോളം ആളുകളാണ് കഴിയുന്നത് .

 

നിരവധി റോഡുകൾ, വീടുകൾ , പാലങ്ങൾ കൃഷിയിടങ്ങൾ,വളർത്തുമൃങ്ങൾ അങ്ങനെ പലതരത്തിലുള്ള നാശങ്ങളാണ്  പ്രളയത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത് .ഇതൊക്കെ പരിഹരിക്കണമെങ്കിൽ  ഒത്തിരി  കാലതാമസവും അതോടൊപ്പം തന്നെ സാമ്പത്തികവും  ആവശ്യമാണ് .അത് കൊണ്ട് തന്നെ കേന്ദ്രം നൽകിയ 500 കോടി രൂപ എന്നത്  അപര്യപ്‌തം  തന്നെയാണ് .

 

അതോടൊപ്പം തന്നെ പുനർ നിർമാണത്തിനായി ആർമി എൻജിനിയറിങ്  വിഭാഗത്തെയും അതിര്‍ത്തി റോഡ് നിര്‍മാണ ഏജന്‍സിയെയും പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ളവരെ തന്നെ  ഇതിനായി കൊണ്ടുവരണമെന്നും കത്തിലൂടെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു .