Thursday 25 April 2019


കളിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം

By anju.12 Feb, 2019

imran-azhar


ഹൈദരാബാദ്: ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെയാണ് ഷോക്കേറ്റത്.

 

വിളക്ക് കാലിന് ചുവട്ടിലുള്ള കുഴിയില്‍ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. വിളക്ക് കാലുമായി മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.