By Priya.08 May, 2022
സൗത്ത് ലണ്ടനില്‍ ആറ് വയസുള്ള ഇരട്ടകുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. ഇമ്മാനുവല്‍,ഇമ്മാനുവെല്ല എന്നീ കുട്ടികളെയാണ് കാണാതായത്.ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലാംബെത്തിലെ കൗലി റോഡിലെ വീടിന് മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് ഇമ്മാനുവലും ഇമ്മാനുവേലയും അവസാനമായി കണ്ടതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം കുട്ടികളുടെ ഒരു ബന്ധു അവരെ അന്വേഷിക്കാന്‍ പോയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല.
കാണാതായതോടെ പോലീസ് മുന്നറിയിപ്പ് നല്‍കുകയും നാഷണല്‍ പോലീസ് എയര്‍ സര്‍വീസിന്റെ സഹായത്തോടെ കുട്ടികള്‍ക്കുവേണ്ടി പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു. അവരുടെ വീട്ടുകാരും നാട്ടുകാരും കുട്ടികളെ കണ്ടെത്താന്‍ പോലീസിനൊപ്പമുണ്ടായിരുന്നു.
ഇമ്മാനുവെല്ലയെ കാണാതാകുന്ന സമയത്ത് പിങ്ക് നിറത്തിലുള്ള ടോപ്പും പിങ്ക് ഷൂ ധരിച്ചിരുന്നത്. ഇമ്മാനുവല്‍ ധരിച്ചിരുന്നത് നീല നിറത്തിലുള്ള ടോപ്പും നീല ഷൂസും ആയിരുന്നു.
അവരെ കണ്ടുകിട്ടുന്നവര്‍ 999 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടുക.