Friday 25 September 2020




തിരുവനന്തപുരത്ത് രാമചന്ദ്രൻ വ്യാപാര ശാലയിൽ 61 ജീവനക്കാർക്ക് കോവിഡ്

By Sooraj Surendran.15 Jul, 2020

imran-azhar

 

 

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രനിലെ 61 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാൽ ജീവനക്കാർ നഗരത്തിലെ പാർപ്പിട കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇത്തരത്തിൽ ഒരുമിച്ച് താമസിക്കുന്ന ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിരവധി പേർ ഉണ്ടായിരുന്നതിനാൽ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ജില്ലയിൽ 157 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 7 പേരുടെയും ഉറവിടം വ്യക്തമല്ല.