Friday 22 February 2019


സ്മാര്‍ട്ട്‌ഫോണുകളില്‍ 'ആര്‍ത്തവ' ഇമോജി വരുന്നു... ചിത്രം പുറത്തുവിട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍

By anju.10 Feb, 2019

imran-azhar

 

ലണ്ടന്‍: ആര്‍ത്തവമെന്നത് പുറത്ത് പറയാന്‍ മടിക്കേണ്ട ഒന്നല്ല എന്ന് തെളിയിക്കുകയാണ് കാലം.ചിരിയും കരച്ചിലും പൊട്ടിച്ചിരിയും കുസൃതിനോട്ടവും എന്ത്‌കൊണ്ട് ആര്‍ത്തവവും സ്വാഭാവികമാണെന്ന് മനസിലാക്കിയ യു കെ പ്ലാന്‍ ഇന്റര്‍നാഷനലിന്റെ ആര്‍ത്തവ ഇമോജികള്‍  പുറത്തിറങ്ങും.

 

മാര്‍ച്ചോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തും. ആര്‍ത്തവ രക്തം പറ്റിയ ഒരു അടിവസ്ത്രം, ആര്‍ത്തവം സൂചിപ്പിക്കുന്ന ഒരു കലണ്ടര്‍ താള്, പുഞ്ചിരിക്കുന്ന ഒരു രക്തത്തുള്ളി, ഗര്‍ഭപാത്രം മുതലായവയുടെയൊക്കെ മാതൃകയിലാണ് ഇമോജികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

സുഹൃത്തുകളോട് ഇനി മടിക്കാതെ ,വളരെ സ്വാഭാവികമായി ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജികള്‍ അയച്ചുകൊടുക്കും. ആര്‍ത്തവമെന്നത് പുറത്തു പറയാന്‍ മടിക്കേണ്ട ഒരു കാര്യമേയല്ല എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കാനാണ് ഈ കമ്പനി ഇത്തരത്തിലുള്ള ഇമോജികള്‍ ആവിഷ്‌കരിച്ചത്. ഇത് ഒരു ഇമോജി വിപ്ലവമാണെന്ന് ആക്ടിവിസ്റ്റുകളും മെഡിക്കല്‍ രംഗത്തെ പ്രമുഖരും പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

#PeriodEmoji എന്ന ഹാഷ് ടാഗോടെ പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെ ഫെബ്രുവരി ആറിനാണ് ഇമോജയുടെ ചിത്രം പുറത്തുവിട്ടത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്റെ ഫലമാണ് പുതിയ ഇമോജി.

 

ഇമോജിയ്ക്കായി പ്ലാന്‍ ഇന്റര്‍നാഷണലിന്റെ വോട്ടെടുപ്പില്‍ 5 ചിത്രങ്ങളായിരുന്നു അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചുവന്ന രക്തത്തുള്ളി, ചുവന്ന രക്തത്തുള്ളികള്‍, ചുവന്ന രക്തത്തുള്ളിയോട് കൂടിയ സ്ത്രീകളുടെ അടിവസ്ത്രം, സ്ത്രികളുടെ ജനനേന്ദ്രിയം, സാനിട്ടറി നാപ്കിന്‍ തുടങ്ങിയവയായിരുന്നു ഏറ്റവും വോട്ട് കിട്ടിയ ഇമോജികള്‍.