Monday 22 October 2018



മി ടൂ ക്യാംപെയ്ൻ; അക്ബർ മാപ്പ് പറയണമെന്ന് സ്‌മൃതി ഇറാനി

By Sooraj S.11 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: മി ടൂ ക്യാംപെയ്ൻ ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ മാപ്പ് പറയണമെന്ന് സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. മി ടൂ ക്യാംപെയ്‌നിലൂടെ നിരവധി പേരാണ് അക്ബറിനെതിരായി ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. അക്ബറിനോടൊപ്പം പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകയാണ് ആദ്യം അക്ബറിനെതിരെ രംഗത്തെത്തിയത്. ഇതിന് ശേഷം ഏഴ് സ്ത്രീകളാണ് അക്ബറിനെതിരായി രംഗത്തെത്തിയത്. മന്ത്രിസഭയിൽ അക്ബറിനെതിരായി നടപടിയുണ്ടാകുമെന്നാണ് സൂചന. പൊതുപരിപാടിയിൽ പങ്കെടുക്കാനായി നൈജീരിയയിലെ ലഗോസിലെത്തിയ അക്ബറിനോട് എത്രയും വേഗം ഡെൽഹിയിലെത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. അക്ബറിനെതിരായി ആരോപണം ശക്തമായതിനെ തുടർന്ന് പരാതിക്കാർക്ക് നീതി ലഭിക്കണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. പീഡനവിവരം തുറന്ന് പറയുന്നവരെ പരിഹാസപാത്രമാക്കരുതെന്നും സ്‌മൃതി ഇറാനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അക്ബറിന്റെ രാജി ആവശ്യപ്പെടുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതനിഷ്ഠപരമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.