Wednesday 15 July 2020




പാമ്പ് കടിയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

By Sooraj Surendran .22 Nov, 2019

imran-azhar

 

 

പാമ്പ് കടിയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യം വിഷം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ നോക്കുക. അതിനേക്കാളുപരി പാമ്പ് കടിയേറ്റയാൾക്ക് ധൈര്യം നൽകുകയാണ് നൽകേണ്ട പ്രഥമ ശുശ്രൂഷ. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കിക്കളയുക. അതേസമയം വിഷമുള്ള പാമ്പ് കടിച്ചാലും ഉടനടി മരണം സംഭവിക്കുകയില്ല.

 

പാമ്പ് കടിയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ:

 

*വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം പാഴാക്കാതിരിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളതാണോ എന്നറിയാനുള്ള പരിശോധനകള്‍ ആശുപത്രിയില്‍ ലഭ്യമാണ്.

*കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക.

*കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല.

*ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല.

*ശരീരത്തിന്റെ കടിയേറ്റ ഭാഗത്ത് നിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക.

*എത്രയും വേഗം വ്യക്തിയെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക.

*രോഗിയുടെ ശ്വാസോച്ഛാസം ശ്രദ്ധിക്കുക. ശ്വാസതടസമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം നൽകണം.


*നിശ്‌ചിത സമയത്തിനുള്ളിൽ പ്രതിവിഷം നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും.