Saturday 08 August 2020




പാമ്പുപിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം മൂർഖന്റെ കടിയേറ്റ് മരിച്ചു

By online desk .15 Jun, 2020

imran-azhar

 

തിരുവനന്തപുരം: പാമ്പിനെപിടിക്കുന്നതിനിടെ പാമ്പു കടിയേറ്റ് പാമ്പുപിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം മരിച്ചു 30 വയസായിരുന്നു. ശാസ്താവട്ടം റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകനാണ് സക്കീർ ഹുസൈൻ. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം .നാവായിക്കുളം 28 ആം മൈൽ കാഞ്ഞിരംവിളയിൽ 5 വയസുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണു കടിയേറ്റത്.


മൂർഖൻ സക്കീറിന്റെ കയ്യിലാണ് കടിച്ചത് . കടിയേറ്റ ഉടൻതന്നെ വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു ഉടൻ താനേ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സക്കീറിനെ കടിച്ച പാമ്പിനെ വാവ സുരേഷ് ആണ് പിടികൂടിയത്