Friday 24 September 2021




സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

By സൂരജ് സുരേന്ദ്രന്‍.03 Aug, 2021

imran-azhar

 

 

ന്യൂ ഡൽഹി: നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനേതാവും, സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ അറസ്റ്റിൽ. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു മേധാ പട്കർ.

 

മേധാ പട്കർ അടക്കം. 350 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ ഭൂമിയിലാണ് പന്തൽ കെട്ടി സമരം നടത്തിയതെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

 

സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്നും മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.

 

പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമാണ് മേധാ പട്കർ.

 

ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേൾഡ് കമ്മീഷൻ ഓഫ് ഡാംസ് എന്ന സംഘടനയിൽ പ്രതിനിധി കൂടിയാണ് മേധ.