Thursday 16 July 2020




'ഞങ്ങളുടെ കിം ഇങ്ങനെയല്ല'; ഉത്തര കൊറിയ കിം ജോങ് ഉന്നിന്റെ അപരനെ ഉപയോഗിക്കുന്നുവെന്ന് സംശയം

By Abu Jacob .07 May, 2020

imran-azhar

 

 

ലണ്ടന്‍: ഉത്തര കൊറിയ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ അപരനെ ഉപയോഗിക്കുന്നോ ? ഇത്തരതിലുള്ള സംശയമുയര്‍ത്തുന്നവര്‍ ചില്ലറക്കാരല്ല. മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ ലൂയിസ് മെന്‍സ്ച്, മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെഞ്ച് തുടങ്ങി ആയിരകണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. കിംമ്മിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ 20 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് യഥാര്‍ഥ കിം ജോങ് ഉന്‍ അല്ലെന്ന വാദമാണ് നിരവധി പേര്‍ ഉയര്‍ത്തുന്നത്.


ഇപ്പോളത്തെ കിമ്മിന്റെ മുഖവും മുടിയും പല്ലുമെല്ലാം പഴയ കിമ്മുമായി എറെ വ്യത്യാസമുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പല സാഹചര്യങ്ങളില്‍ കിം ശത്രുക്കളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി അപരനെ ഉപയോഗിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മുന്‍ കാലങ്ങളില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം ഹുസൈന്‍ എന്നിവരും ഇത് പോലെ ബോഡി ഡബിള്‍ പ്രയോഗിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കിമ്മിന്റെ രണ്ടു കാലഘട്ടങ്ങളിലെ ചിത്രമാണെന്നും വ്യത്യാസം സ്വാഭാവികമാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.