Tuesday 23 January 2018

സോളാര്‍ സൂത്രധാരന്‍ ഗണേഷ് കുമാര്‍

By praveen prasannan.14 Oct, 2017

imran-azhar

കോഴിക്കോട്: സോളാര്‍ വിവാദത്തിന്‍റെ സൂത്രധാരന്‍ കെ ബി ഗണഷ് കുമാര്‍ എം എല്‍ എയാണെന്ന് ബി ജു രാധാകൃഷ്ണന്‍. ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് രാഷ്ട്രീയ നേതാക്കളുമായുളള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത്.


വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ എഴുതിത്തയാറാക്കി നല്‍കിയ പരാതിയിലാണ് ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഗണേഷ് കുമാറിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണം.

ഗണേഷ് കുമാറാണ് ടീം സോളാര്‍ കന്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍. ഇതൊന്നും തുറന്ന് പറയാതിരുന്നത് തന്‍റെയും മാതാവിന്‍റെയും സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നതിനാലാണിത്. ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസമുള്ളതിനാലാണ് തുറന്നുപറയുന്നത്.

അതേസമയം വടകര കോടതി കേസ് ഫയലില്‍ സ്വീകരിച്ചില്ല. തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഈ മാസം 17ന് തിരുവനന്തപുരത്ത് പരാതി സമര്‍പ്പിക്കും.