Friday 18 October 2019




ബ്ലെനിം കൊട്ടാരത്തിൽ നിന്നും സ്വർണ ടോയ്‌ലെറ്റ് മോഷണം പോയി

By Sooraj Surendran.16 Sep, 2019

imran-azhar

 

 

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ജന്മഗൃഹമായ ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസിൽ നിന്നും സ്വർണ ടോയ്‌ലെറ്റ് മോഷണം പോയി. പൊതുജനങ്ങൾക്കായി ടോയ്‌ലെറ്റ് പ്രദർശിപ്പിച്ചപ്പോഴാണ് മോഷണം പോയത്. ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. 18 കാരറ്റ് സ്വർണത്തിലാണ് ടോയ്‌ലെറ്റ് നിർമിച്ചിട്ടുളളത്. മൗറിസിയോ കാറ്റലൻ ആണ് ഈ സ്വർണ ടോയ്‌ലെറ്റിന്റെ ശില്പി. ന്യൂയോർക്കിലെ ഗുഗൻഹൈം മ്യൂസിയത്തിലും ടോയ്‌ലെറ്റ് പ്രദർശിപ്പിച്ചിരുന്നു. ഇവിടെനിന്നും ബ്ലെനിം പാലസിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളാണ് മോഷണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.