Friday 14 December 2018


ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കൻ സംഘടനകളുടെ നീക്കം: പോലീസ് അതീവ ജാഗ്രതയിൽ

By Sooraj Surendran.06 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയിൽ കലാപമുണ്ടാക്കാനാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘടനകളുടെ ഗൂഢലക്‌ഷ്യം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ശബരിമലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം ശബരിമലയുടെ ചുമതലയുള്ള എഡിജിപി അനില്‍കാന്തിനു നിര്‍ദേശങ്ങള്‍ കൈമാറും.സംഘടനകൾ പോലീസ് നിരീക്ഷണത്തിലാണ്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സേവനവും കേരള പൊലീസ് ഉപയോഗിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് ശബരിമല. അതേസമയം 40 യുവതികളെ പ്രവേശിപ്പിക്കാൻ തമിഴ്നാട്ടിലെ സംഘം ശ്രമിക്കുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് പത്തനംതിട്ട എസ്പി ,വ്യക്തമാക്കി.