Monday 11 December 2017

പ്രകാശ് കാരാട്ട് എതിര്‍ത്തില്ലായിരുന്നെങ്കില്‍ താന്‍ രാഷ്ട്രപതിയായേനെയെന്ന്:സോമനാഥ് ചാറ്റര്‍ജി

By BINDU PP.25 Jul, 2017

imran-azhar



 


കോൽക്കത്ത: പ്രകാശ് കാരാട്ട് എതിര്‍ത്തില്ലായിരുന്നെങ്കില്‍ താൻ രാഷ്ട്രപതിയായേനെയെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.ബംഗാളി ദിനപത്രമായ ആജ്കലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2007ല്‍ ലോക്‌സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരദ് യാദവാണ് തന്നോട് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നുകണ്ടതെന്നും സോമനാഥ് പറഞ്ഞു.ജെഡിയുവിന് പുറമെ ഡിഎംകെ, ബിജെഡി, ശിരോമണി അകാലിദള്‍ എന്നീ പാർട്ടികളുടെ പിന്തുണ ഉണ്ടെന്നും ശരത് യാദവ് അറിയിച്ചപ്പോൾ ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നാണ് താന്‍ ശരദ് യാദവിനോട് പറഞ്ഞത്.