Tuesday 21 January 2020




സോണിയക്കും, രാഹുലിനും ഇനി 10 വർഷം പഴക്കമുള്ള ടാറ്റാ സഫാരി, ഒപ്പം പോലീസ് സുരക്ഷയും

By Sooraj Surendran .20 Nov, 2019

imran-azhar

 

 

ന്യൂ ഡൽഹി: നെഹ്‌റു കുടുംബത്തിന് ഏർപ്പെടുത്തിയിരുന്നു എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചതിനെതിരെ കോൺഗ്രസിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയർന്നത്. പകരം സിആർപിഎഫ് കമാൻഡോകളുടെ ഇസഡ് പ്ലസ് സുരക്ഷയാണ് സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും നൽകിയിരിക്കുന്നത്. എന്നാൽ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള റേഞ്ച് റോവറിനും, ഫോർച്യൂണറിനും പകരം 10 വർഷം പഴക്കമുള്ള ടാറ്റാ സഫാരി കാറുകളാണ് നെഹ്‌റു കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം പോലീസ് സുരക്ഷയും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും സുരക്ഷ കുറച്ചിട്ടുണ്ട്. എന്നാൽ ബിഎംഡബ്ല്യു എക്‌സ്-7 എസ്‌യുവി അദ്ദേഹത്തിന് തുടർന്നും ഉപയോഗിക്കാം. 1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തിയത്.